ഷോർട്ട് കട്ട് - മനോരമമാക്സ് ഷോർട്ട് ഫിലിം കോമ്പറ്റിഷൻ
ആരെയും വിസ്മയിപ്പിക്കുന്ന ഒരു ഹ്രസ്വചിത്രം നിങ്ങൾക്ക് ചെയ്യുവാൻ ആകുമോ? എങ്കിൽ നിങ്ങൾക്ക് വിജയിക്കാം 5 ലക്ഷം രൂപയും, മനോരമമാക്സ് പ്രോജക്റ്റുകൾ ചെയ്യുവാനുള്ള അവസരവും!!
ജനുവരി 1, 2022 ന് ശേഷം പൂർത്തിയാക്കിയ നിങ്ങളുടെ 5 - 15 മിനിറ്റ് ദൈർഘ്യമുള്ള ഷോർട്ട് ഫിലിംസ് അപ്ലോഡ് ചെയ്യുക. പ്രായഭേദമന്യേ ആർക്കും പങ്കെടുക്കാം.
നിബന്ധനകൾ
 1. അപ്‌ലോഡ് ചെയ്യുന്ന ഷോർട്ട് ഫിലിമിന്റെ പരമാവധി ദൈർഘ്യം 15 മിനിറ്റ് (ക്രെഡിറ്റ്സ് / ടൈറ്റിൽ കാർഡ് ഉൾപ്പടെ)
 2. അനിമേഷൻ / ഡോക്യുമെന്ററി സ്വഭാവമുള്ള ചിത്രങ്ങൾ പരിഗണിക്കുന്നതല്ല
 3. ഷോർട്ട് ഫിലിമിലെ സംസാര ഭാഷ മലയാളം ആയിരിക്കണം.
 4. കോപ്പിറൈറ് ഇല്ലാത്ത ഫൂട്ടേജുകളോ, സംഗീതമോ, എഫക്റ്റുകളോ ഉപയോഗിക്കുവാൻ പാടുള്ളതല്ല. ഉപയോഗിക്കുന്ന പക്ഷം, യഥാർത്ഥ കോപ്പിറൈറ്റ് ഓണറിൽ നിന്നുമുള്ള അനുവാദപത്രം സമർപ്പിക്കേണ്ടതാണ്.
 5. ഒന്നിലധികം എൻട്രികൾ ഉണ്ടെങ്കിൽ, വ്യത്യസ്തമായ മെയിൽ ഐഡികളിൽ നിന്നും രജിസ്റ്റർ ചെയ്യേണ്ടതാണ്.
 6. മത്സരത്തിനായി സബ്‌മിറ്റ് ചെയ്യുന്ന ഷോർട്ട് ഫിലിംസ് മറ്റ് സാമൂഹ്യമാധ്യമങ്ങളിൽ പബ്ലിഷ് ചെയ്തവയോ / ചെയ്യുവാനോ പാടുള്ളതല്ല.
 7. 300 MB യിൽ താഴെ ഫയൽ സൈസുള്ള .mp4 ഫോർമാറ്റിലുള്ള വീഡിയോ ആണ് അപ്‌ലോഡ് ചെയ്യേണ്ടത്.
 8. വീഡിയോ അപ്‌ലോഡ് ചെയ്യുവാൻ ബുദ്ധിമുട്ട് നേരിടുന്നവർ / 300 MB ക്ക് മേലെ ഫയൽ സൈസ് ഉള്ള വീഡിയോ അപ്‌ലോഡിനായി ഗൂഗിൾ ഡ്രൈവ് ഓപ്‌ഷൻ ഉപയോഗിക്കുക.
 9. വീഡിയോ നിങ്ങളുടെ ഗൂഗിൾ ഡ്രൈവിൽ അപ്‌ലോഡ് ചെയ്ത ശേഷം ലിങ്ക് ഷെയർ ചെയ്യുക.
 10. ഗൂഗിൾ ഡ്രൈവ് ലിങ്കിന്റെ ജനറൽ ആക്സസ് "എഡിറ്റർ"ആക്കി നൽകുവാൻ പ്രത്യേകം ശ്രദ്ധിക്കുക.
 11. രജിസ്ട്രേഷൻ പൂർത്തിയാക്കിയ ഉടൻ തന്നെ വീഡിയോ അപ്‌ലോഡ് ചെയ്യുക.
 12. നിങ്ങളുടെ ഷോർട്ട് ഫിലിം അപ്‌ലോഡ് ചെയ്യുവാനുള്ള അവസാന തീയതി സെപ്റ്റംബർ 30, 2022